തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സോഷ്യൽ മീഡിയയിലെ സ്വാധീനം വർദ്ധിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വൻ മുന്നേറ്റം നടത്തുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം പുതിയ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ചെന്നിത്തലയുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം 1.2 മില്യൺ കടന്നു.(Ramesh Chennithala's Facebook followers cross 1.2 million)
കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ശശി തരൂർ (1.6 മില്യൺ) കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള മുതിർന്ന നേതാവായി ചെന്നിത്തല മാറി. യുവ നേതാവ് ഷാഫി പറമ്പിലും 1.2 മില്യൺ ഫോളോവേഴ്‌സുമായി ചെന്നിത്തലയ്ക്കൊപ്പമുണ്ട്.
അതേസമയം, കെ.സി. വേണുഗോപാലിന് 9.34 ലക്ഷവും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 7.9 ലക്ഷവും ഫോളോവേഴ്‌സാണുള്ളത്.