CPM : 'ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 108 ആംബുലൻസ് പദ്ധതിയിൽ നടന്നത് 250 കോടിയുടെ തട്ടിപ്പ്, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പങ്ക്': ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

ഈ തീവെട്ടിക്കൊള്ളയ്ക്ക് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
CPM : 'ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 108 ആംബുലൻസ് പദ്ധതിയിൽ നടന്നത് 250 കോടിയുടെ തട്ടിപ്പ്, മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പങ്ക്': ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല
Published on

തിരുവനന്തപുരം : ഒന്നാം പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് കേരളത്തിൽ 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള പദ്ധതിയിൽ 250 കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല രംഗത്തെത്തി. 2019-24 കാലഘട്ടത്തില്‍ ക്യാബിനറ്റിൻ്റെ പ്രത്യേക അനുമതിയോടെയാണ് 517 കോടി രൂപയ്ക്ക് 315 ആംബുലൻസുകളുടെ നടത്തിപ്പ് സെക്കന്തരാബാദ് ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിക്കു നല്‍കിയത് എന്നും, പിന്നീട് ഒരെണ്ണം കൂടി ചേർത്ത് 316 ആക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. (Ramesh Chennithala with serious allegations against CPM)

ഇത്തവണ 2025-30 കാലഘട്ടത്തിലേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി 293 കോടി രൂപ മാത്രമാണ് ടെണ്ടർ ചെയ്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് പിന്നിലെ ഗുണഭോക്താക്കൾ ആരെന്ന് കമ്മീഷൻ വ്യക്തമാക്കണമെന്നും, മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടില്‍ പങ്കുണ്ട് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ തീവെട്ടിക്കൊള്ളയ്ക്ക് വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിൻ്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com