'അറിയാവുന്ന കാര്യങ്ങളെല്ലാം പറയും': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇന്ന് രമേശ് ചെന്നിത്തല SITക്ക് മൊഴി നൽകും | Sabarimala

നിർണായക തെളിവുകൾ കൈമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്
Ramesh Chennithala to give statement to SIT in Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകും. രാവിലെ 11 മണിക്ക് ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അദ്ദേഹം മൊഴി രേഖപ്പെടുത്തുക.(Ramesh Chennithala to give statement to SIT in Sabarimala gold theft case)

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലാണ് മൊഴിയെടുപ്പിന് ആധാരം. അറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയും. തനിക്ക് നിർണായക വിവരം നൽകിയ വ്യവസായിയെയും പോലീസ് ചോദ്യം ചെയ്യണം. ഈ വ്യവസായി കോടതിയിൽ രഹസ്യ മൊഴി നൽകാനും തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

മുമ്പ് മറ്റു ചില വിഷയങ്ങളിൽ ഈ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് വെളിപ്പെടുത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം മന്ദഗതിയിലാണ് എന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല മൊഴി നൽകാൻ തയ്യാറാകുന്നത്. ഈ നീക്കം കേസിൽ വഴിത്തിരിവാകുമെന്നും, അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള നിർണായക തെളിവുകൾ കൈമാറുമോ എന്ന കാര്യത്തിലും ആകാംക്ഷയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com