Sunday, February 8, 2026
HomeKerala"കേരളം മോദിയുടെ വികസിത ഭാരതത്തിൽ ഇല്ലേ?"; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല...

“കേരളം മോദിയുടെ വികസിത ഭാരതത്തിൽ ഇല്ലേ?”; കേന്ദ്ര ബജറ്റിനെതിരെ രമേശ് ചെന്നിത്തല | Ramesh Chennithala

കൊച്ചി: കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് സമ്പൂർണ്ണ നിരാശയാണെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala). എയിംസും അതിവേഗ റെയിൽ പാതയും നൽകുമെന്ന് പറഞ്ഞ് ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.”പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്ന് വികസിത ഭാരതത്തെക്കുറിച്ച് വാചാലനായി. എന്നാൽ ബജറ്റ് വന്നപ്പോൾ കേരളത്തെ പൂർണ്ണമായും തള്ളി. ഏഴ് സംസ്ഥാനങ്ങളിൽ അതിവേഗ റെയിൽ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒന്നുപോലും കേരളത്തിന് നൽകിയില്ല.” ചെന്നിത്തല പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി എയിംസ് തന്റെ പോക്കറ്റിലുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ബജറ്റിൽ കേരളത്തിന് ലഭിച്ചത് ‘വട്ടപ്പൂജ്യം’ ആണെന്നും അദ്ദേഹം പരിഹസിച്ചു.രാജ്യത്ത് മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രഖ്യാപിച്ചെങ്കിലും അതിൽ ഒന്നെങ്കിലും കേരളത്തിന് ലഭിക്കുമെന്ന് ബജറ്റിൽ സൂചനയില്ല.

2014 മുതൽ മോദി സർക്കാർ കേരളത്തോടുള്ള അവഗണന തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം റോഡ് ഷോയുമായി വരുന്ന ബിജെപി നേതാക്കൾ കേരളത്തെ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ഈ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ ജനവികാരം കേരളത്തിൽ നിന്ന് ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates