
തിരുവനന്തപുരം: ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഈ സംഭവത്തോടെ പുറത്തു വന്നത് ബിജെ പിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖമാണ്. ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമായി ഇതിനെ കാണണം.സെന്റ് മേരീസ് പള്ളിയിയിലെ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റിൽ വിശദീകരിക്കുന്ന കേന്ദ്രമന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാന്നെന്ന് ചെന്നിത്തല വിമർശിച്ചു.