Nilambur By-election :'ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂരിലെ പാഠം, എന്നെയാരും ക്യാപ്റ്റനും ആക്കിയില്ല കാലാളും ആക്കിയില്ല': രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നന്നായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Ramesh Chennithala on Nilambur By-election
Published on

തിരുവനന്തപുരം : തൻ്റെ നേതൃത്വത്തിൽ എത്രയോ ഉപതെരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനോ കാലാളോ ആക്കിയില്ലെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നന്നായി പ്രവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Ramesh Chennithala on Nilambur By-election)

ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂരിലെ പാഠം എന്ന് പറഞ്ഞ അദ്ദേഹം, കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും തങ്ങൾക്കും നന്ദിയും അറിയിച്ചു.

ഇടതു സർക്കാരിന് വലിയ പ്രഹരം ലഭിച്ചുവെന്നും, ഷൗക്കത്തിനെ അൻവർ വിമർശിച്ചതാണ് തടസമായത് എന്നും പറഞ്ഞ ചെന്നിത്തല, വിഷയത്തിൽ ഒറ്റയ്ക്ക് അഭിപ്രായം പറയാൻ ഇല്ലെന്നും വ്യക്തമാക്കി. തൻ ഒരിക്കലും പാർട്ടിയെ തള്ളിപ്പറയാത്ത ആളാണെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com