മലപ്പുറം : നിലമ്പൂരിൽ പി വി അൻവറിനെ കൂടെ നിർത്തുമെന്നും, അതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പറഞ്ഞ് രമേശ് ചെന്നിത്തല. അൻവർ കെ സി വേണുഗോപാലുമായി സംസാരിക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, അസോസിയേറ്റ് അംഗമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Ramesh Chennithala on Nilambur By-election)
കെ സി വേണുഗോപാലും, വി ഡി സതീശനും, കുഞ്ഞാലിക്കുട്ടിയും താനും അൻവർ വിഷയത്തിൽ സംസാരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും, നിലമ്പൂരിൽ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കുമെന്നും പറഞ്ഞ അദ്ദേഹം, എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി.
മഴക്കാലത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന് സർക്കാരിന് പറയാമായിരുന്നല്ലോയെന്ന് ചോദിച്ച രമേശ് ചെന്നിത്തല, എം വി ഗോവിന്ദൻ്റെ ജൽപ്പനങ്ങൾ പരാജയ ഭീതി മൂലമാണെന്നും പരിഹസിച്ചു.