
പാലക്കാട് : എൻ എസ് എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ല എന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. അതിനെ ഇടതിനോട് അടുക്കുന്നു എന്ന രീതിയിൽ കാണേണ്ടതില്ല എന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. (Ramesh Chennithala on Global Ayyappa Sangamam)
വിശ്വാസപരമായ കാര്യങ്ങളിൽ എൻ എസ് എസിന് അവരുടേതായ നിലപാട് ഉണ്ടെന്നും, അത് അങ്ങനെ മാത്രമാണ് കോൺഗ്രസ് കാണുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് എപ്പോഴും വിശ്വാസികൾക്ക് ഒപ്പമാണെന്നും, അത് സംഗമം നടത്തി തെളിയിക്കേണ്ട കാര്യം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.