തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പാതീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ വരുമെന്ന് പറഞ്ഞത് പക്ഷേ ആരും വന്നില്ല. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ എല്ലാവരും പോയെന്നും ചെന്നിത്തല പറഞ്ഞു.
അയ്യപ്പസംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അടവാണെന്നും സ്ത്രീ പ്രവേശനത്തെ പറ്റി വാദിച്ച മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തില്ല.അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
പിണറായി വിജയൻ ഭക്തനാണോ? എങ്കിൽ പറയട്ടെ. ചെയ്ത കാര്യം തെറ്റായിപ്പോയി, മാപ്പാക്കണം, ഖേദം പ്രകടിപ്പിക്കുന്നു എന്നൊക്കെ പറയട്ടെയെന്നും ഭക്തരെ കബളിപ്പിക്കുന്ന ഏർപ്പാട് നിർത്തണം.ആഗോള അയ്യപ്പ സംഗമം വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.