പത്തനംതിട്ട : കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം പി ജെ കുര്യൻ കോൺഗ്രസ് നേതാക്കളെ വേദിയിലിരുത്തിക്കൊണ്ട് നടത്തിയ വിമർശനങ്ങളെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. (Ramesh Chennithala defends PJ Kurien)
യൂത്ത് കോൺഗ്രസിലടക്കം ഇതിനെതിരെ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ഇടപെടൽ. അദ്ദേഹത്തിൻ്റെ വാക്കുകൾ മുതിർന്ന നേതാവിൻ്റെ ഉപദേശമായി കണ്ടാൽ മതിയെന്നാണ് ചെന്നിത്തല പറഞ്ഞത്. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.