മലപ്പുറം: കാര്യസാധ്യത്തിനും ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങുന്നതിനുമായി ആലത്തിയൂർ ഹനുമാൻകാവിൽ പ്രധാന വഴിപാടായ ഗദ സമർപ്പണം നടത്തി രമേശ് ചെന്നിത്തല. ഐശ്വര്യത്തിനും ശനിദോഷ നിവാരണത്തിനുമായി ഹനുമാൻ സ്വാമിക്ക് ഗദ സമർപ്പിച്ചു.(Ramesh Chennithala dedicates mace to Alathiyoor Hanuman Swamy Temple)
ഹനുമാൻകാവിലെ ഏറ്റവും പ്രശസ്തമായ വഴിപാടായ അവിൽ നിവേദ്യവും അദ്ദേഹം നടത്തി. നെയ്‌വിളക്ക് സമർപ്പണവും ക്ഷേത്ര ദർശനവും നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ശനി, ചൊവ്വ ദിവസങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. രാഷ്ട്രീയമായ നിർണ്ണായക സാഹചര്യങ്ങൾക്കിടയിലുള്ള രമേശ് ചെന്നിത്തലയുടെ ഈ ക്ഷേത്ര ദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.