Rahul Mamkootathil : 'ഒരു നിമിഷം പോലും MLA സ്ഥാനത്ത് തുടരരുത്, ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യത, എത്രയും പെട്ടെന്ന് രാജി വയ്ക്കണം': രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ട് രമേശ് ചെന്നിത്തല

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കുമെന്നും, പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും ചെന്നിത്തല പറയുന്നു.
Ramesh Chennithala against Rahul Mamkootathil
Published on

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൈവിട്ടതിന് പിന്നാലെ സമാനമായ പ്രതികരണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുൽ ഒരു നിമിഷം പോലും എം എൽ ആയി തുടരരുതെന്നും ഉടനടി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Ramesh Chennithala against Rahul Mamkootathil)

ഇനിയും വെളിപ്പടുത്തലുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇക്കാര്യം അദ്ദേഹം എഐസിസി നേതൃത്വത്തെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും അറിയിച്ചിട്ടുണ്ട്.

ഇക്കാര്യം പ്രതിപക്ഷ നേതാവടക്കമുള്ളവരുമായി ചർച്ച നടത്തിയെന്നാണ് വിവരം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കുമെന്നും, പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്നും ചെന്നിത്തല പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com