തിരുവനന്തപുരം : പി എം കുസും പദ്ധതിക്കെതിരായി രംഗത്തെത്തി രമേശ് ചെന്നിത്തല. സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള ആകെ 240 കോടിയുടെ ടെൻഡറിൽ 100 കോടിയിലേറെ രൂപയുടെ ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.(Ramesh Chennithala against PM-KUSUM scheme)
ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അനർട്ട് സി.ഇ.ഒ. 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് മുതൽ ക്രമക്കേട് ആരംഭിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇതിൽ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിക്കും പങ്കുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.