തിരുവനന്തപുരം : പി എം കുസും പദ്ധതിക്കെതിരായ രംഗത്തെത്തി രമേശ് ചെന്നിത്തല. സൗരോർജ്ജ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള ആകെ 240 കോടിയുടെ ടെൻഡറിൽ 100 കോടിയിലേറെ രൂപയുടെ ക്രമക്കേടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. (Ramesh Chennithala against PM-KUSUM scheme)
ഇതുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം പുറത്തുവിട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അനർട്ട് സി.ഇ.ഒ. 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് മുതൽ ക്രമക്കേട് ആരംഭിച്ചുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.