തിരുവനന്തപുരം : കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നത് സർക്കാരിൻ്റെ ബുദ്ധിശൂന്യമായ പ്രവൃത്തികൾ ആണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. (Ramesh Chennithala against Kerala Govt )
പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെയാണ് കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് മുൻപ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ നടപടിയിലൂടെ സർക്കാർ അവതാളത്തിൽ ആക്കിയതെന്നും അദ്ദേഹം വിമർശിച്ചു. വിദ്യാർത്ഥികളുടെ ഭാവി വച്ച് കളിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.