Ayyappa Sangamam : '8 കോടി രൂപ ഒറ്റ ദിവസം കൊണ്ട് ചിലവഴിക്കാൻ ഇത് വെള്ളരിക്കാ പട്ടണം ആണോ ? അടിമുടി കമ്മീഷൻ സർക്കാർ': അയ്യപ്പ സംഗമത്തെ കുറിച്ച് രമേശ് ചെന്നിത്തല

ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ എന്നും അദ്ദേഹം ചോദിച്ചു.
Ramesh Chennithala against Global Ayyappa Sangamam
Published on

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് 8 കോടി രൂപ ചിലവായി എന്ന വിവരത്തിൽ വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. ഇത് കമ്മീഷൻ കൂടി ചേർത്ത തുക ആണെന്നും, ചിലവിൻ്റെ വിശദാംശങ്ങൾ അടിയന്തരമായി പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (Ramesh Chennithala against Global Ayyappa Sangamam)

ഒറ്റ ദിവസത്തെ പരിപാടിക്ക് ഇത്രയും ഭീമമായ തുക ചിലവഴിക്കാൻ ഇത് വെള്ളരിക്കാ പട്ടണം ആണോയെന്നാണ് ചെന്നിത്തലയുടെ ചോദ്യം. ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന തുക ചിലവായത് എന്നറിയാൻ ജനങ്ങൾക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം, ഇത് അടിമുടി കമ്മീഷൻ സർക്കാർ ആണെന്നും കൂട്ടിച്ചേർത്തു.

ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ എന്നും അദ്ദേഹം ചോദിച്ചു. രൂക്ഷമായ വിമർശനമാണ് സർക്കാരിനെതിരെ രമേശ് ചെന്നിത്തല ഉയർത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com