'സർക്കാർ ഉറങ്ങുന്നു, സ്വർണം അടിച്ചു മാറ്റാൻ മാത്രമാണ് താൽപര്യം': ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിനെതിരെ രമേശ് ചെന്നിത്തല | Sabarimala

അയ്യപ്പഭക്തന്മാരോട് കരുണ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു
Ramesh Chennithala against Devaswom Board on Sabarimala issue
Published on

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച പറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലേത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇങ്ങനെയൊരു ദുരിതം മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.(Ramesh Chennithala against Devaswom Board on Sabarimala issue)

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരു മുന്നൊരുക്കവും നടത്തിയില്ല. സർക്കാർ ഉറങ്ങുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വേണ്ടത്ര പോലീസിനെ വിന്യസിച്ചിട്ടില്ല. "ദേവസ്വം മന്ത്രിയെ കാണാനില്ല" എന്ന് അദ്ദേഹം പരിഹസിച്ചു.

"ശബരിമലയിലെ സ്വർണം അടിച്ചുമാറ്റാൻ മാത്രമാണ് താൽപ്പര്യം. ശബരിമലയെ തകർക്കുക എന്നതാണ് ലക്ഷ്യം." അയ്യപ്പഭക്തന്മാരോട് കരുണ കാണിക്കണമെന്നും സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com