തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച യു ഡി എഫ് നിലപാട് ആലോചിച്ച് എടുത്തതാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. യുവതീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫിഡവിറ്റ് സർക്കാർ തിരുത്തുമോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. (Ramesh Chennithala against CPIM)
കോൺഗ്രസ് സർക്കാരുകളാണ് ശബരിമലയ്ക്കായി ഏറ്റവും കൂടുതൽ നടപടികൾ സ്വീകരിച്ചതെന്നും, സർക്കാർ നടത്തിയത് വിശ്വാസ സമൂഹത്തിന് എല്ലാ കാലത്തും കോൺഗ്രസ് വോട്ട് കിട്ടുമോ എന്നറിയാൻ ഉള്ള ശ്രമം ആണെന്നും അദ്ദേഹം ആരോപിച്ചു.
എൻ എസ് എസ് സി പി ഐ എമ്മിനൊപ്പം അല്ലെന്നും, ആ വെള്ളം അങ്ങ് വാങ്ങിവച്ചാൽ മതിയെന്നും ചെന്നിത്തല തുറന്നടിച്ചു.