
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമല വിഷയത്തിൽ ആചാരലംഘനം നടത്തിയതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം ആണെന്ന് അദ്ദേഹം ആരോപിച്ചു. (Ramesh Chennithala against CM Pinarayi Vijayan)
ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം തിരുത്തിയാണ് പിണറായി സർക്കാർ യുവതി പ്രവേശനത്തിന് വഴിയൊരുക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുത്തിയ സത്യവാങ്മൂലം പിൻവലിക്കാൻ സർക്കാർ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു.