തിരുവനന്തപുരം : കേരളത്തിൽ നാഥനില്ലാ ഭരണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. ഒരു വകുപ്പിനും ഉത്തരവാദികൾ ആരും ഇല്ലെന്നും ആഭ്യന്തര വകുപ്പ് ആരോ അദൃശ്യനായി ഭരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. (Ramesh Chennithala against CM Pinarayi Vijayan)
അജിത് കുമാറിനെ സംരക്ഷിക്കുന്നതിന് വേണ്ടി വിജിലൻസ് മാനുവൽ അട്ടിമറിച്ചുവെന്നും, മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ശരിവെക്കാനുള്ള അംഗീകാരമില്ല, കോടതിയാണ് വിജിലൻസ് കേസുകളിൽ റിപ്പോർട്ട് അംഗീകരിക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക തന്നെ വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.