
തിരുവനന്തപുരം: ലഹരിക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കലല്ല സർക്കാർ ജീവനക്കാർ മനുഷ്യമതിൽ പണിയേണ്ടതെന്നും ക്ലിഫ് ഹൗസിലാണെന്നും പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ ലഹരി മാഫിയയെ കഴിഞ്ഞ ഒൻപത് വർഷമായി മുഖ്യമന്ത്രിയും സർക്കാരും കൂടി ഊട്ടിവളർത്തിയതാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. (Ramesh Chennithala against CM )
അതിൻ്റെ വേരറുക്കാൻ സാധിക്കാത്തത് ഭരണപരാജയം ആണെന്നും, വെറും 24 മണിക്കൂർ കൊണ്ട് അതിനെ ഇല്ലാതാക്കാൻ സാധിക്കുമെന്നും പറഞ്ഞ ചെന്നിത്തല, തങ്ങൾ അത് നടപ്പിലാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് ഈ വിഷയത്തിന് പരിഹാരം കാണണമെന്നാണ് അദ്ദേഹം പറഞ്ഞത്.