
തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ വിചാരം രാജാവാണെന്നാണോ എന്ന് ചോദിച്ച് രമേശ് ചെന്നിത്തല. താൻ മിസ്റ്റർ മുഖ്യമന്ത്രി എന്ന് വിളിച്ചപ്പോൾ അദ്ദേഹം രോഷാകുലനായെന്നും, അത്ര സുഖിച്ചില്ലെന്നും പറഞ്ഞ ചെന്നിത്തല, നികൃഷ്ടജീവിയെന്നോ, പരനാറിയെന്നോ താൻ അദ്ദേഹത്തെ വിളിച്ചില്ലെന്നും കൂട്ടിച്ചേർത്തു. (Ramesh Chennithala against CM )
അദ്ദേഹം തലസ്ഥാനത്ത് ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയർപ്പിച്ച് സംസാരിക്കുകയായിരുന്നു. ടാർപോളിൻ അല്ല ഇനി കസേര എടുത്തു കൊണ്ടുപോയാലും ആശാ പ്രവർത്തകരോടൊപ്പം തങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, കേരളം ഭരിക്കുന്നത് സമരങ്ങളോട് പുച്ഛമുള്ള കമ്മ്യൂണിസ്റ്റുകാരാണെന്നും വിമർശിച്ചു.
ഈ സർക്കാരിനെ മുട്ടുകുത്തിക്കുന്നത് വരെ സമരം ചെയ്യണമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.