
കോഴിക്കോട്: ബി ജെ പിയെ സഹായിക്കാനാണ് പൂരം കലക്കൽ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.(Ramesh Chennithala against CM )
വളരെ ദൗർഭാഗ്യകരമാണ് ആ പ്രസ്താവനയെന്നും, അതിലൂടെ നടന്നത് ബി ജെ പിയുമായുള്ള ധാരണയുറപ്പിക്കൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിലൂടെ ലക്ഷ്യമിടുന്നത് തൃശൂർ പൂരം കലക്കലിൽ നടക്കുന്ന അന്വേഷണം അട്ടിമറിക്കാൻ ആണെന്നാണ് ചെന്നിത്തല പറഞ്ഞത്.
ഇനി അന്വേഷണം കൊണ്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ അദ്ദേഹം, സി പി ഐ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിൻ്റെ പ്രതികരണം കോഴിക്കോട്ടായിരുന്നു. ലോകം മുഴുവൻ അംഗീകരിച്ച കാര്യമാണ് തൃശൂർ പൂരം കലക്കിയതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
പാലക്കാട്ടെ കത്ത് വിവാദത്തെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, കത്ത് പുറത്തുവിട്ടതിനെ സർക്കാരിനെതിരായ ജനവികാരം മറക്കാനുള്ള അടവാണെന്നാണ് വിശേഷിപ്പിച്ചത്.