Ramesh Chennithala against BJP

BJP : 'അരമനകൾ കയറിയിറങ്ങുന്ന BJP ഈ ലേഖനങ്ങൾ തള്ളിപ്പറയാൻ തയ്യാറാണോ ? വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് സാമുദായിക സ്പർധ സൃഷ്ടിക്കാൻ ശ്രമം': രമേശ് ചെന്നിത്തല

ക്രൈസ്തവ സമൂഹത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.
Published on

തിരുവനന്തപുരം : ബി ജെ പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷം പുരട്ടിയ വാക്കുകൾ കൊണ്ട് സാമുദായിക സ്പർധ ഉണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമം എന്നാണ് അദ്ദേഹം പറഞ്ഞത്. (Ramesh Chennithala against BJP)

ക്രൈസ്തവ സമൂഹത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് കേസരിയിലെ 'ആഗോള മതപരിവർത്തനത്തിന്റെ നാൾവഴികൾ " എന്ന ലേഖനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അരമനകൾ കയറിയിറങ്ങുന്ന ബി ജെ പി ഈ ലേഖനങ്ങൾ തള്ളിപ്പറയാൻ തയ്യാറാണോ എന്നും ചെന്നിത്തല ചോദിച്ചു.

Times Kerala
timeskerala.com