ആലപ്പുഴ : അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കാണാൻ കാത്തുനിന്നവരിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. അദ്ദേഹം ഹരിപ്പാടാണ് നിന്നിരുന്നത്.(Ramesh Chennithala about VS Achuthanandan)
വി എസിനെ കുട്ടിക്കാലം മുതൽ കണ്ടുവളർന്നതാണ് എന്നും, നാട്ടിൽ പ്രസംഗം വരുമ്പോൾ കേൾക്കാൻ പോകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് മുതലുള്ള ബന്ധമാണെന്നും, തങ്ങൾക്ക് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളാണ് ഉള്ളതെങ്കിലും വളരെയടുത്ത ബന്ധമാണ് ഉള്ളതെന്നും, പുറമെ പരുക്കനാണെന്ന് തോന്നുമെങ്കിലും വളരെ ആർദ്രതയുള്ള ഒരു മനസ്സിനുടമയാണ് അദ്ദേഹമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
തന്നോട് പ്രത്യേക സ്നേഹം ആയിരുന്നുവെന്നും, മനസ്സിൽ എപ്പോഴും പോരാട്ട വീര്യം ആണെന്നും പറഞ്ഞ രമേശ് ചെന്നിത്തല, വിഎസ് ആശുപത്രിയിൽ കിടന്നിരുന്ന സമയത്ത് എല്ലാ ദിവസവും താൻ അരുണിനെ വിളിക്കുമായിരുന്നുവെന്നും പ്രതികരിച്ചു.