AIIMS : 'മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിലാണ് എയിംസ് വരേണ്ടത്, ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയം': രമേശ് ചെന്നിത്തല

ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും, ജില്ലയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്.
AIIMS : 'മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ആലപ്പുഴയിലാണ് എയിംസ് വരേണ്ടത്, ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയം': രമേശ് ചെന്നിത്തല
Published on

ആലപ്പുഴ : സംസ്ഥാനത്ത് എയിംസ് കൊണ്ടുവരേണ്ടത് ആലപ്പുഴ ജില്ലയിലാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ ഏറ്റവും കുറഞ്ഞ ജില്ലയാണ് ആലപ്പുഴയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (Ramesh Chennithala about AIIMS in Alappuzha)

ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും, ജില്ലയിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സർക്കാർ ഭൂമി തന്നെ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഹരിപ്പാട് 25 ഏക്കർ സ്ഥലമുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്.

ആഗോള അയ്യപ്പ സംഗമം സമ്പൂർണ്ണ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. 51 രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തുമെന്ന് പറഞ്ഞിട്ട് ഇരുമുടി കെട്ടുമായി എത്തിയ ഭക്തരുടെ പേരാണ് എഴുതി വച്ചതെന്നും, തെരഞ്ഞെടുപ്പിന് വോട്ട് കിട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമം മാത്രമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com