
തിരുവനന്തപുരം: നെല്ലിന് കൃത്യമായ വില നൽകുകയോ സംഭരണം നടത്തുകയോ ചെയ്യാതെ സർക്കാർ കർഷകരുടെ നടുവൊടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു(Ramesh Chennithala). കർഷക ബഹുജന സംഘടനാ നേതാക്കൾ, നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരക്ഷണസമിതി രക്ഷാധികാരിയും നടനുമായ കൃഷ്ണപ്രസാദ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജോസഫ് സി.മാത്യു, നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, റെജിന അഷറഫ് കാഞ്ഞിരം, സി.പ്രഭാകരൻ, വി.ജെ.ലാലി, ബിനോയ് തോമസ്, ലാലിച്ചൻ പള്ളിവാതുക്കൽ, മാത്യു തോമസ്, പി.വേലായുധൻ നായർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.