'കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്': VD സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഫെബ്രുവരി 6-ന് ആരംഭിക്കും | VD Satheesan

14 ജില്ലകളിലും പര്യടനം നടത്തും
Rally led by VD Satheesan will begin on February 6th
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനമനസ്സുകൾ തൊട്ടറിയാൻ യുഡിഎഫ് രാഷ്ട്രീയ ജാഥ ഒരുക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ഈ ബൃഹത്തായ പര്യടനത്തിന് ‘പുതുയുഗ യാത്ര’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ്’ എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര സംഘടിപ്പിക്കുന്നത്.(Rally led by VD Satheesan will begin on February 6th)

ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ നീണ്ടുനിൽക്കുന്ന യാത്ര ഒരു മാസം കൊണ്ട് 14 ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 6 വെള്ളിയാഴ്ച കാസർഗോഡ് നിന്ന് യാത്ര തുടങ്ങും. മാർച്ച് 6-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെ സമാപിക്കും

കാസർകോട് നിന്ന് ആരംഭിക്കുന്ന ജാഥയുടെ ആദ്യഘട്ട പര്യടനം ഇപ്രകാരമാണ്:

ഫെബ്രുവരി 7: കണ്ണൂർ

ഫെബ്രുവരി 10: വയനാട്

ഫെബ്രുവരി 11: കോഴിക്കോട്

ഫെബ്രുവരി 13: മലപ്പുറം

ഫെബ്രുവരി 16: പാലക്കാട്

ഫെബ്രുവരി 18: തൃശൂർ

എറണാകുളം ജില്ലയിൽ ഫെബ്രുവരി 20-ന് പ്രവേശിക്കുന്ന ജാഥയ്ക്ക് അവിടെ രണ്ട് ദിവസത്തെ വിപുലമായ സ്വീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഇടുക്കി (23), കോട്ടയം (25), ആലപ്പുഴ (26), പത്തനംതിട്ട (27), കൊല്ലം (28) ജില്ലകളിലൂടെ കടന്ന് മാർച്ച് 4-ന് തിരുവനന്തപുരത്ത് എത്തും.

സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റുന്നതിനൊപ്പം, താഴെത്തട്ടിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവും ഈ യാത്രയ്ക്കുണ്ട്. വൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരണങ്ങൾ ഒരുക്കി കേരളം പിടിക്കാനുള്ള യുഡിഎഫിന്റെ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ യാത്രയെ കാണുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com