
കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നാടിനെയാകെ ഞെട്ടിച്ച അപകടമാണ് ഉണ്ടായിരിക്കുന്നതെന്നും അപകട സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. (Nileswaram firecracker explosion)
തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസർഗോഡിന്റെ നാനഭാഗത്ത് നിന്നും ആളുകളെത്തുന്ന സ്ഥലമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംഭവം ഉണ്ടാകാതിരിക്കേണ്ട മുൻ കരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് കാഴ്ചക്കാരെ വന്നിട്ട് കാര്യമില്ലെന്നും മുൻ കരുതൽ ഉണ്ടായില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. ഇത്രയധികം ആളുകൾ എത്തുന്ന ചടങ്ങിൽ പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ളവ പരിശോധിക്കേണ്ടത് പൊലീസായിരുന്നുവെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
വെടിക്കെട്ട് നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ കാരണക്കാരെ കണ്ടെത്താനാകൂ എന്ന് അദ്ദേഹം പറഞ്ഞു.