തിരുവനന്തപുരം : എം എൽ എ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയിൽ എത്താൻ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. രാഹുലിനെ തള്ളാതെയും കൊള്ളാതെയുമുള്ള ഒരു പ്രതീകരണമായിരുന്നു അദ്ദേഹത്തിൻറേത്. (Rajmohan Unnithan MP about Rahul Mamkootathil )
നിയമസഭയിലെത്താൻ രാഹുലിന് അവകാശമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വേറെയും ആരോപണവിധേയർ സഭയിലുണ്ടെന്നും, ഒറ്റക്കെട്ടായാണ് നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായമില്ല എന്നും, യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളുടെ പിന്തുണ വ്യക്തിപരമാകുമെന്നും അദ്ദേഹം അറിയിച്ചു.