‘രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആള്‍’; പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

പാർട്ടിക്കുള്ളിൽ പുതിയ അധ്യക്ഷനെ ചൊല്ലി അസ്വാരസ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ
‘രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആള്‍’; പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍
Published on

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തൊട്ടതെല്ലാം പൊന്നാക്കിയ ആളാണെന്നും രാജീവ് ചന്ദ്രശേഖറല്ലാതെ മറ്റാരെങ്കിലും വന്നാല്‍ ബി.ജെ.പിയില്‍ കൂട്ടകലഹം ഉണ്ടാകുമെന്നും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പാർട്ടിക്കുള്ളിൽ പുതിയ അധ്യക്ഷനെ ചൊല്ലി അസ്വാരസ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളാപ്പള്ളിയുടെ പുകഴ്ത്തൽ. രാജീവ് നല്ലൊരു വ്യവസായിയാണെന്നും രാഷ്ട്രീയക്കാരെ കൈകാര്യം ചെയ്യാനുള്ള തന്ത്രം അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയില്‍ വമ്പന്‍ സ്രാവുകളുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അവര്‍ വെട്ടിയില്ലെങ്കില്‍ രാജീവ് ചന്ദ്രശേഖറിന് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ബി.ജെ.പിയില്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി കൂട്ടയടിയാണ്. കിട്ടുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും ആഗ്രഹിച്ചവര്‍ക്കും കിട്ടിയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയുടെ തീരുമാനം കറക്റ്റാണ്. മോഹഭംഗപ്പെട്ടവര്‍ സഹകരിച്ചില്ലെങ്കില്‍ മുന്നോട്ടുപോവുക വിഷമകരമാണ്. വിജയിച്ച വ്യവസായി എല്ലാത്തിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com