

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു(Rajiv Chandrasekhar). ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഹ്ലാദ് ജോഷിയാണ് നടത്തിയത്.
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്നതോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഈ സ്ഥാനത്തേക്ക് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് തുടങ്ങിയവരുടെ പേരുകൾ ഉയർന്ന് വന്നിരുന്നു.