തിരുവനന്തപുരം : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ് വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയത്. ചൂഷകനല്ലാത്ത എംഎൽഎ വേണം എന്നത് പാലക്കാടിന്റെ അവകാശമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ പരാമർശം..
കോൺഗ്രസിന്റെ പ്രശ്നം വ്യക്തികൾ മാറിയാൽ തീരില്ല, കാരണം അത് അവരുടെ ഡിഎൻഎ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം. ഇത്തരം വിഷയങ്ങൾ കോൺഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണ്.
ചൂഷകനല്ലാത്ത എംഎൽഎ വേണം എന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യും.