
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദനെ കണ്ട് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. അദ്ദേഹം വി എസിനെ സന്ദർശിച്ചത് തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ്.(Rajendra Arlekar met VS Achuthanandan)
രാവിലെ പത്ത് മണിക്കായിരുന്നു സന്ദർശനം. അദ്ദേഹം 20 മിനിറ്റോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. കോളേജ് പഠനകാലം മുതൽ തന്നെ അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും, കേരളത്തിൽ ഗവർണറായി എത്തിയത് മുതൽ ഏറെ കാണണമെന്ന് ആഗ്രഹിച്ചിരുന്ന നേതാവാണ് വി എസ് എന്നും രാജേന്ദ്ര ആർലേക്കർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.