തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ്മിൽ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. ഇക്കാര്യം നർമ്മം കലർന്ന ഒരു കുറിപ്പോടെ അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. "തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു" അദ്ദേഹം പറഞ്ഞു.(Rajeev Chandrsekhar injured)
ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടയിൽ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചാൽ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് സംഭവിച്ചതും അത് തന്നെയാണ് എന്നും, മുഖത്തെ പാടുകളും കഠിനമായ വേദനയുമാണ് ബാക്കിപത്രമെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ, ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്നും ചൂണ്ടിക്കാട്ടി.