ബംഗളൂരു : ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം.കെ.) ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ ദേശമംഗലത്ത് മാങ്ങാട്ടിൽ കുടുംബാംഗമാണ്.
1954.ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ. ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമസേനയില്‍ 11,000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം.