
കൊച്ചി : കളമശ്ശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ വിദ്വേഷ പരാമർശത്തിൽ കൂടുതൽ അന്വേഷണം നടത്തും. ഇതിനായി സർക്കാർ അനുമതി നൽകി. (Rajeev Chandrasekhar's remark on Kalamassery blast case )
സാമൂഹിക മാധ്യമത്തിലൂടെ രാജീവ് ചന്ദ്രശേഖർ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ഇൻ്റർപോളിൻ്റെ സഹായം തേടാനാണ് അനുമതി ലഭിച്ചത്. സെൻട്രൽ പൊലീസാണ് കേസെടുത്തത്.
സ്ഫോടനം നടന്നയുടൻ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. സംഭവം വിവാദമായതോടെ അദ്ദേഹത്തെ പോസ്റ്റുകൾ പിൻവലിച്ചിരുന്നു.