Bindu : 'ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിൽ': രാജീവ് ചന്ദ്രശേഖർ

ആരോഗ്യരംഗത്തെ കേരള മോഡലാണ് തകർന്ന് വീണതെന്നും, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
Bindu : 'ആരോഗ്യ രംഗം കുത്തഴിഞ്ഞ നിലയിൽ': രാജീവ് ചന്ദ്രശേഖർ
Published on

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. ബിന്ദുവിൻ്റെ ഭർത്താവായ വിശ്രുതൻ, അമ്മ, മക്കൾ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. (Rajeev Chandrasekhar visits Bindu's house )

രാജീവ് ചന്ദ്രശേഖറിനോപ്പം ഷോൺ ജോർജ് അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. കേരളത്തിലെ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിൽ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആരോഗ്യരംഗത്തെ കേരള മോഡലാണ് തകർന്ന് വീണതെന്നും, കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com