തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തി. 10 കൊല്ലമായി ജനങ്ങളെ ദ്രോഹിച്ച സർക്കാർ ശ്രദ്ധതിരിക്കാൻ നടത്തുന്ന ശ്രമമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar supports BJP)
ജനങ്ങളെ വിഡ്ഢികളാക്കാനും പറ്റിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതികൾ ഉണ്ടെങ്കിൽ ഇലക്ഷൻ കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.