
തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ പ്രയത്നത്തിന് സംസ്ഥാനത്തിന് കിട്ടിയ വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിഴിഞ്ഞത്തെ ഉദ്ഘാടന വേദിയിൽ നിന്ന് അദ്ദേഹത്തിൻ്റെ പേര് മാറ്റി നിർത്താൻ കഴിയും. പക്ഷേ നാലു കോടി മലയാളികളുടെ നെഞ്ചകത്ത് നിന്ന് ആ പേര് മാറ്റിനിർത്താൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.
പദ്ധതിയുമായി ഒരു ബന്ധമില്ലാത്തവർ വേദിയിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നത് കണ്ടു. ബാസ്റ്റ് സ്റ്റാൻഡിൽ എത്തിയാൽ പലയാളുകളും സീറ്റ് പിടിക്കാൻ വേണ്ടി മുണ്ട് സീറ്റിൽ ഇടുന്ന പരിപാടിയുണ്ട്. അതുപോലെയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആളുകൾ വേദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ കസേര ഉറപ്പിച്ചത്.
പ്രതിപക്ഷ നേതാവിനെ പോലും പരിപാടിക്ക് ക്ഷണിച്ചില്ല. തികച്ചും രാഷ്രീയ കളിയാണ് സിപിഐഎമും ബിജെപിയും നടത്തിയത്. സ്മാർട്ട് സിറ്റിയും വിഴിഞ്ഞവും കൊച്ചി മെട്രോയും അടക്കമുള്ള കേരളത്തിൻറെ കണ്ണായ വികസന പദ്ധതികൾ സ്വപ്നം കണ്ട് അത് യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.