Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala'സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, കേരള സ്റ്റോറി കാണാൻ താൽപര്യമില്ല, തന്ത്രിയെ...

‘സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, കേരള സ്റ്റോറി കാണാൻ താൽപര്യമില്ല, തന്ത്രിയെ ന്യായീകരിക്കാൻ BJP ഇല്ല’: രാജീവ്‌ ചന്ദ്രശേഖർ | The Kerala Story 2

🎙️ Latest Podcast

കൊച്ചി: വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’ കാണാൻ തനിക്ക് താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. സിനിമ നിർമ്മിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഇഷ്ടമുള്ളവർക്ക് അത് കാണാമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Rajeev Chandrasekhar says he doesn’t want to watch The Kerala Story 2)

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാരിനെതിരെയും അന്വേഷണ സംഘത്തിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. യഥാർത്ഥ പ്രതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. കടകംപള്ളി സുരേന്ദ്രനെയും വി.എൻ. വാസവനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

തന്ത്രിയെ ന്യായീകരിക്കാൻ ബിജെപി ഇല്ലെന്നും കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നുമാണ് പാർട്ടി നിലപാട്. എന്നാൽ, തെളിവിന്റെ ഒരു കണിക പോലുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ രാജീവ്‌ ചന്ദ്രശേഖർ, കോൺഗ്രസ് ഈ വിഷയത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നില്ലെന്നും കുറ്റപ്പെടുത്തി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.