അയ്യപ്പ സംഗമത്തിന് എതിരായി ബിജെപി ഒന്നും പറഞ്ഞിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖർ |Rajeev chandrasekhar

വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
rajeev-chandrasekhar
Published on

തിരുവനന്തപുരം : ആ​ഗോള അയ്യപ്പസം​ഗമം നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താൻ ബിജെപി ആഗോള അയ്യപ്പ സംഗമത്തിന് എതിരായി പറഞ്ഞിട്ടില്ല. വിശ്വാസത്തെ എതിർക്കുന്ന നേതാക്കൻമാരെ ഗസ്റ്റ് ആയി ക്ഷണിക്കുന്നതിനെ ആണ് എതിർക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറ്റ സുഹൃത്ത് സ്റ്റാലിൻ വരുന്നില്ലലോ. ഇലക്ഷന് മുന്നോടിയായുള്ള നാടകമാണ് നടക്കുന്നത്. ജനങ്ങൾക്ക് എല്ലാം കൃത്യമായി മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com