തിരുവനന്തപുരം: മുതിർന്ന സി പി എം നേതാവും മുൻ കേരള മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് കേരള ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ അന്ത്യാഞ്ജലി അർപ്പിച്ചു. (Rajeev Chandrasekhar pays last tributes to VS Achuthanandan)
ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്യുതാനന്ദൻ ഇന്നലെ വൈകുന്നേരം അന്തരിച്ചു. നിലവിൽ ദർബാർ ഹാളിൽ പൊതുദർശനം നടക്കുകയാണ്.