
മലപ്പുറം : നിലമ്പൂരിൽ ബി ജെ പി ജയിച്ചാൽ ഏഴു മാസം കൊണ്ട് മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് നിലമ്പൂരിലെ ജനങ്ങൾക്ക് പാർട്ടി നൽകുന്ന വാക്കാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar on Nilambur By-election)
നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതയുടെ നിർമ്മാണം തുടങ്ങുമെന്നും, നിലമ്പൂർ ജില്ലാ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി സെൻ്റർ ആക്കുമെന്നും, കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ ഹൈവേ നാലുവരിപ്പാതയാക്കി വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇത് എൽ ഡി എഫും യു ഡി എഫും നൽകുന്നത് പോലുള്ള പൊള്ളയായ വാഗ്ദാനങ്ങൾ അല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.