തിരുവനന്തപുരം : കേന്ദ്രനയങ്ങൾക്കെതിരായി തൊഴിലാളി സംഘടനകൾ നടത്തുന്ന പണിമുടക്കിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. നാളത്തെ പണിമുടക്ക് കേരളത്തിൽ മാത്രമാണ് ഉള്ളതെന്നും, മറ്റു സംസ്ഥാനങ്ങളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Rajeev Chandrasekhar on National strike)
മറ്റു സംസ്ഥാനങ്ങൾ സാമ്പത്തിക മുന്നേറ്റങ്ങൾ നടത്തുമ്പോൾ കേരളമിപ്പോഴും പണിമുടക്ക് നടത്തുകയാണെന്നും, ഇത്തരം സമരങ്ങൾ സാമ്പത്തിക മേഖലയെ പിന്നോട്ടടിപ്പിക്കുമെന്നും അദ്ദേഹം വിമർശിച്ചു.