തിരുവനന്തപുരം : കേരളത്തിൽ ബി ജെ പിയുടെ ഇനിയുള്ള മത്സരം ജയിക്കാൻ വേണ്ടിയുള്ളതായിരിക്കുമെന്ന് പറഞ്ഞ് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അദ്ദേഹം അമിത് ഷായുടെ മിഷൻ കേരളയുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു.(Rajeev Chandrasekhar on Mission Kerala)
ഇനി വെറുതെയുള്ള മത്സരങ്ങൾ ഉണ്ടാകില്ല എന്നും, ബി ജെ പി പുനഃസംഘടന സംബന്ധിച്ച് ആരെയും അവഗണിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പാർട്ടി ഒറ്റക്കെട്ടായി തന്നെ മുന്നോട് പോകുമെന്നും, പുനഃസംഘടന വരുമ്പോൾ ചിലർക്ക് പുതിയ പദവികൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ കോൺഗ്രസും സി പി എമ്മും വിഷമിക്കേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. സദാനന്ദൻ മാസ്റ്റർ രാജ്യസഭംഗമാകുന്നതിൽ അഭിമാനം ഉണ്ടെന്നും, അക്രമ രാഷ്ട്രീയത്തിനെതിരായ സന്ദേശം ആണിതെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.