തിരുവനന്തപുരം : ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. താൻ നീതി ലഭിക്കുന്നത് വരെ അവർക്കൊപ്പം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. മതപരിവർത്തനമെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Rajeev Chandrasekhar on Kerala Nuns arrest in Chhattisgarh)
വേണ്ടിവന്നാൽ ബി ജെ പി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടേക്ക് പോകുമെന്നും നിലവിൽ കേരളത്തിൽ നിന്നുള്ള ബി ജെ പി സംഘം ഛത്തീസ്‌ഗഢിലുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. മതപരിവർത്തന വിരുദ്ധ നിയമം പാസാക്കിയത് കോൺഗ്രസ് സർക്കാർ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.