Death threat : 'വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാടല്ല, പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ല': രാഹുൽ ഗാന്ധിക്കെതിരായ വധ ഭീഷണിയിൽ BJP നേതാവിനെ തള്ളി രാജീവ് ചന്ദ്രശേഖർ

പുറത്ത് വന്ന ചാറ്റുകളെക്കുറിച്ച് തനിക്കറിയില്ല എന്നും, ചിലർ രസത്തിനായി എന്തോ ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Death threat : 'വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാടല്ല, പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ല': രാഹുൽ ഗാന്ധിക്കെതിരായ വധ ഭീഷണിയിൽ BJP നേതാവിനെ തള്ളി രാജീവ് ചന്ദ്രശേഖർ
Updated on

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയിൽ വധഭീഷണി മുഴക്കിയ ബി ജെ പി നേതാവിനെ തള്ളി പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റു മഹാദേവൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar on Death threat against Rahul Gandhi)

വ്യക്തിപരമായ വൈരാഗ്യം പാർട്ടി നിലപാട് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം വക്താവിനെ അറിയിച്ചിട്ടുണ്ടെന്നും, പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

പുറത്ത് വന്ന ചാറ്റുകളെക്കുറിച്ച് തനിക്കറിയില്ല എന്നും, ചിലർ രസത്തിനായി എന്തോ ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ പ്രിൻ്റുവിന് ജാമ്യം ലഭിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com