തിരുവനന്തപുരം : ഓപ്പറേഷൻ സിന്ദൂര എന്ന പേരിൽ പൂക്കളമിട്ടതിന് എഫ് ഐ ആർ ഇട്ട പോലീസ് നടപടിയെ വിമർശിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് കേരളമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Rajeev Chandrasekhar against Kerala Police)
ഓപ്പറേഷൻ സിന്ദൂർ ദേശസ്നേഹികളായ എല്ലാവരുടെയും അഭിമാനം ആണെന്നും, അതിനാൽ തന്നെ കേരള പോലീസിൻ്റെ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ എന്നാൽ തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് എന്ന് ഓർക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.