തിരുവനന്തപുരം : സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമെന്ന് പറഞ്ഞ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്ക് കേരളത്തിൽ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (Rajeev Chandrasekhar against Kerala Govt)
ഇടതു സർക്കാരിൻ്റെ സമ്പൂർണ്ണ പരാജയമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.